Skip to main content

സംരംഭകത്വ വികസന ശില്‍പശാല

 

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 50 വയസ്് വരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പട്ട വിധവകള്‍ക്കായി ഓഗസ്റ്റ് 25 മുതല്‍ ത്രിദിന സംരംഭകത്വ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ മുഖേന നാലു ശതമാനം പലിശക്ക് നാലുലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ അനുവദിക്കും. 

കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാകും വായ്പ ലഭിക്കുക. ഏഴു വര്‍ഷമാണു തിരിച്ചടവ് കാലാവധി. വിധവ പെന്‍ഷന്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം ഈ മാസം 20നു മുമ്പ് അപേക്ഷിക്കണമെന്നു മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം - മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ടി.സി. 15യ1942(2) ലക്ഷ്മി, ഗണപതികോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 14. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2328257, 9496015006 
(??.??.??.2047/2018)

date