Post Category
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സംഘടിപ്പിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ലയോള കോളേജുമായി സഹകരിച്ച് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് പരിപാടി സംഘടിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 66 പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലയോള ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജര്‍ ഫാ. സണ്ണി കുഞ്ഞാപ്പള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജി പി.ജേക്കബ്, ന്യൂനപക്ഷ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫസില്‍ എ, പ്രൊഫ. അബ്ദുള്‍ അയൂബ്, ഡോ. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
(??.??.??.2050/2018)
date
- Log in to post comments