Skip to main content

കോട്ടണ്‍ ഹില്‍ കാല്‍നട മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു

 

വിദ്യാര്‍ഥികള്‍ക്കും കാല്‍നട യാത്രികര്‍ക്കും അനുഗ്രഹമായി കോട്ടണ്‍ ഹില്‍ സ്‌കൂളിനു മുന്നില്‍ നിര്‍മിച്ച കാല്‍നട മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു. സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. 

തിരുവനന്തപുരം നഗരസഭയും സണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും സംയുക്തമായാണു കാല്‍നട മേല്‍പ്പാലം നിര്‍മിച്ചത്. തിരക്കേറിയ റോഡില്‍ വിദ്യാര്‍ഥികള്‍ക്കും യാത്രികര്‍ക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് ഉപകാരപ്രദമാണിത്. ഇതേ മാതൃകയില്‍ പട്ടത്തും മേല്‍പ്പാലം നിര്‍മിക്കുന്ന കാര്യം നഗരസഭ ആലോചിക്കുന്നുണ്ട്.

മേല്‍പ്പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്മാരായ വഞ്ചിയൂര്‍ ബാബു, ഗീതാ ഗോപാല്‍, സഫീറ ബീഗം, ഉണ്ണിക്കൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഡി.പി.ഐ. കെ.വി. മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

(പി.ആര്‍.പി. 2061/2018)

date