എന്യൂമറേറ്റര്‍ താത്കാലിക നിയമനം
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ 2018 - 19 കൃഷി ചെലവ് സര്‍വേയുടെ ഫീല്‍ഡ് ജോലിക്കായി താത്കാലികാടിസ്ഥാനത്തില്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണു യോഗ്യത.
സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന വിവര ശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കു മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം കേശവദാശപുരത്ത് വേങ്ങല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഓഗസ്റ്റ് 18നു രാവിലെ 10.30ന് അഭിമുഖത്തിനു നേരിട്ടെത്തണമെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2533727, ഇ-മെയില്‍ : ddtvm.des@kerala.gov.in
(പി.ആര്‍.പി. 2064/2018)
- Log in to post comments