Post Category
200 പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം : മന്ത്രി എ.കെ. ബാലന്‍
ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ 200 പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കു സിവില്‍ സര്‍വീസ് പരിശീലനം നല്‍കുമെന്നു മന്ത്രി എ.കെ. ബാലന്‍. സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്വത്തിലാകും പരിശീലനം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മണ്ണന്തലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നേരത്തെ 40 വിദ്യാര്‍ഥികള്‍ക്കു പട്ടിക വര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കിയിരുന്നു. ഇതു വിപുലമാക്കുന്നതിന്റെ ഭാഗമായാണു സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. മണ്ണന്തല പോസ്റ്റ് മെട്രിക് ഹോസ്റ്റലിലായിരിക്കും പരിശീലനം നടക്കുകയെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments