Skip to main content

ആനാട് മൃഗാശുപത്രിയില്‍ രാത്രികാല അടിയന്തര ചികിത്സ

 

ആനാട് മൃഗാശുപത്രിയില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിക്കു തുടക്കമായി. ഡി.കെ. മുരളി എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്കിലെ തൊളിക്കോട്, കരകുളം, പനവൂര്‍, അരുവിക്കര, വെമ്പായം പഞ്ചായത്തുകളിലുള്ളവര്‍ക്കായാണ് ആനാട് മൃഗാശുപത്രിയില്‍നിന്നു രാത്രികാല ചികിത്സ ആരംഭിച്ചത്.

ഒരു ഡോക്ടറും ഒരു അറ്റന്‍ഡറും രാത്രികാല ചികിത്സയ്ക്കായുണ്ടാകും. കരാര്‍ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ സേവനം ലഭ്യമാണ്. 8943729646 എന്ന നമ്പറില്‍ ചികിത്സാ സഹായവും മറ്റു വിവരങ്ങളും തേടാം. അത്യാവശ്യഘട്ടങ്ങളില്‍ വീടുകളില്‍ നേരിട്ടുപോയും ചികിത്സ നല്‍കും. അവശ്യ മരുന്നുകള്‍  വാങ്ങുന്നതിനായി സര്‍ക്കാര്‍ 50,000 രൂപ അനുവദിച്ചിട്ടുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അധ്യക്ഷതയില്‍ ആനാട് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആറാംപള്ളി വിജയരാജ്, ചുള്ളിമാനൂര്‍ അക്ബര്‍ ഷാ, പഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ദിവ്യ, പാനയം നിസാര്‍, മൂഴി സുനില്‍, ഷീല, ശ്രീകല, ആനാട് ജയചന്ദ്രന്‍, സിന്ധു, പ്രഭ, പുത്തന്‍പാലം ഷഹീദ്, മിനി, വേങ്കവിള സജി, സതികുമാര്‍, ലേഖ ആര്‍ അജയകുമാര്‍, ടി പത്മകുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ഡോ. ശിവ ദുര്‍ഗ തുടങ്ങിയവര്‍ പങ്കെടുത്തു. 

date