Skip to main content

കാണകുടിയാമ നിര്‍ത്തല്‍ : അടിയന്തിരമായി തീര്‍പ്പാക്കും

ജില്ലയില്‍ പഴയ മലബാര്‍ മേഖലകള്‍ ഒഴികെയുളള പ്രദേശങ്ങളിലെ കാണകുടിയായ്‌മ നിര്‍ത്തല്‍ അപേക്ഷ അടിയന്തിരമായി തീര്‍പ്പാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൃശൂര്‍, തലപ്പിളളി, കുന്നംകുളം താലൂക്കുകളിലെ കാണം അവകാശത്തില്‍പ്പെട്ടതും നാളിതുവരെ ഭൂമിക്ക്‌ കാണകുടിയായ്‌മ നിറുത്തല്‍ ഉത്തരവ്‌ ലഭിച്ചിട്ടില്ലാത്ത ഭൂവുടമകള്‍ അതത്‌ താലൂക്ക്‌ ഓഫീസുകളില്‍ നിന്ന്‌ നോട്ടീസ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വില്ലേജ്‌ ഓഫീസില്‍ എത്തണം. ഒപ്പം ജന്മികരം ഇനത്തില്‍ അടയ്‌ക്കാനുളള കുടിശ്ശിക തുകയെ സംബന്ധിച്ചുളള ഉത്തരവ്‌ ഫോം സി അനുസരിച്ചുളള തുക ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസില്‍ അടച്ച്‌ ഭൂമി ജന്മമാക്കുന്നതിനുളള നടപടി പൂര്‍ത്തീകരിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

date