Skip to main content

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

കണ്ണൂരും പരിസരത്തുമുള്ള  ഹോട്ടല്‍ - റസ്റ്റോറന്റ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2017 -18 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍ ടി വി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മാസവരുമാനം 10,000 രൂപയായി നിജപ്പെടുത്തി 2017 -18 വര്‍ഷത്തേക്ക് 20 ശതമാനം ബോണസ് നല്‍കുന്നതിനും ധാരണയായി.  ബോണസ് തുക ആഗസ്റ്റ് 20നുള്ളില്‍ വിതരണം ചെയ്യും. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എന്‍. ദാമോദരന്‍, പി. സുമേഷ് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് പി.വി. വിജയന്‍, പൂക്കോടന്‍ ചന്ദ്രന്‍ (സി.ഐ.ടി.യു), കെ.വി. രാഘവന്‍, എ.ടി. നിഷാത്ത് (ഐ.എന്‍.ടി.യു.സി), എം. വേണുഗോപാല്‍ (ബി.എം.എസ്), ആലിക്കുഞ്ഞി പന്നിയൂര്‍ (എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

date