ജില്ലയില്‍ 5044 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍
ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ 39 ക്യാമ്പുകളിലായി 1252 കുടുംബങ്ങളിലെ 5044 പേര് കഴിയുന്നു. തിരുവല്ല താലൂക്കില്‍ 31 ക്യാമ്പുകളും കോഴഞ്ചേരി താലൂക്കില്‍ എട്ട് ക്യാമ്പുകളുമാണ് നിലവിലുള്ളത്. എല്ലാ ക്യാമ്പുകളിലും റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള ഗ്യാസും എത്തിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഏജന്‍സികളും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വിവിധ സാധനസാമഗ്രികള്‍ എത്തിക്കുന്നുണ്ട്. പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം 30 സെ.മീ വീതവും രണ്ടെണ്ണം 45.സെ.മീ വീതവും ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തില്‍ പമ്പയില്‍ ജലനിരപ്പ് ഉയ ര്‍ന്ന നിലയിലാണ്. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. നിലവില്‍ 985.75 മീറ്ററാണ്് പമ്പ ഡാമിലെ ജിലനിരപ്പ്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ പൂര്‍ണമായും അടയ്ക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 45 സെ.മീ വീതം തുറന്നിരിക്കുകയാണ്. ആനത്തോട് ഡാമിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ഇപ്പോള്‍ 980.95 മീറ്ററാണ് ജലനിരപ്പ്.
തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജിലെ വാടിക്കുളം എന്‍എസ്എസ് കരയോഗം ഹാള്‍, തോട്ടപ്പുഴശ്ശേരി വില്ലേജിലെ എംടിഎല്‍പിഎസ്, ചെറുപുഷ്പം സ്കൂള്‍, എഎംഎംടി.ടി.ഐ സ്കൂള്‍, കോയിപ്രം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എല്‍പിഎസ്, പുലരിക്കാട് ഇഎ എല്‍പിഎസ്, മുഖത്തല സാംസ്കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാള്‍, കല്ലുങ്കല്‍ എംടിഎല്‍പിഎസ്, അമിച്ചക്കരി എം ഡി എല്‍.പി.എസ്, കടപ്ര വില്ലേജിലെ തേവര്‍ക്കുഴി എം ഡി എല്‍.പി.എസ്, മാന്നാര്‍ എം എസ് എം യു പി എസ്, തോക്കനടി പാരിഷ് ഹാള്‍, വളഞ്ഞവട്ടം പി ആര് എഫ്, തേവേരില്‍ എല്‍പിഎസ്, രണ്ടാംകുരിശ് വായനശാല, ശക്തിമംഗലം എംഡിഎല്‍പിഎസ്, കണ്ണച്ചേരില്‍ സ്കൂള്‍, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്കൂള്‍, നിരണം വെസ്റ്റ് എം ടി എല്‍.പി.എസ്, ആശാന്‍കുടി അങ്കണവാടി, കൊമ്പന്‍കേരി എംഡിഎല്‍പിഎസ്, എലത്തൊടി സെന്റ് ജോര്‍ജ് യുപിഎസ്, പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് സ്കൂള്‍, ചാത്തങ്കരി ന്യൂ എല്‍.പി.എസ്, ചാത്തങ്കരി അങ്കണവാടി, ചാത്തങ്കരി ബസാര്‍കടവ് ഹാള്‍, കൊക്കാട് ചാപ്പല്‍, ചാത്തങ്കരി പകല്‍വീട്, മേപ്രാല്‍ ഗവണ്മെന്റ് എല്‍പിഎസ്, കാവുംഭാഗം വില്ലേജിലെ വേങ്ങല്‍ ദേവമാത ചര്‍ച്ച് ഓഡിറ്റോറിയം എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകള്‍.
കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാള്‍, എഴിക്കാട് നഴ്സറി സ്കൂള്‍, കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്, വല്ലന എസ് എന്‍ ഡി പി സ്കൂള്‍, നീര്‍വിളാകം എം ഡി എല്‍.പി.എസ്, ആറന്മുള വില്ലേജിലെ ആറാട്ടുപുഴ ഗവ. യു പി എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം ടി എല്‍.പി.എസ്, കുറുന്താര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
(പിഎന്‍പി 2250/18)
- Log in to post comments