Skip to main content

കര്‍ഷക ദിനാചരണം

 

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷകദിനമായി ആചരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ വീണാജോര്‍ജ് എംഎല്‍എ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ലീലാ മോഹന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് അംഗങ്ങളായ വത്സമ്മ മാത്യു, സാലി തോമസ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുക്കും.                   (പിഎന്‍പി 2256/18)

date