Skip to main content

ഓണം-ബക്രീദ്: പഴം, പച്ചക്കറി വിപണി 20 മുതല്‍

 

ഓണം-ബക്രീദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ പഴം, പച്ചക്കറികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ പ്രത്യേകം വിപണികള്‍ സംഘടിപ്പിക്കും. ഈ മാസം 20 മുതല്‍ 24 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. കൃഷി വകുപ്പിന്റെ 75 വിപണികളും വിഎഫ്പിസികെയുടെ 17ഉം ഹോര്‍ട്ടികോര്‍പ്പിന്റെ 25 വിപണികളുമാണ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ രണ്ട് വീതം വിപണികള്‍ ഉണ്ടാകും. കര്‍ഷകരില്‍ നിന്നും നാടന്‍ ഉത്പന്നങ്ങള്‍ 10 ശതമാനത്തിലധികം വില നല്‍കി സംഭരിക്കുകയും വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സംഭരിക്കുന്ന ശീതകാല പച്ചക്കറികള്‍, കേരഫെഡിന്റെ വെളിച്ചെണ്ണ, പന്തളം ഫാമില്‍ നിന്നുള്ള ശര്‍ക്കര തുടങ്ങിയവ കൃഷിവകുപ്പിന്റെ വിപണികളില്‍ ലഭിക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മിത സഞ്ചികളില്‍ ഉത്പന്നങ്ങള്‍ നല്‍കില്ല.                    (പിഎന്‍പി 2257/18)      

date