സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ജില്ലയ്ക്ക് ഏഴ് അവാര്‍ഡുകള്‍
കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ പത്തനംതിട്ട ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു. ജില്ലയിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറാ യിരുന്ന സുജ ജോര്‍ജിന് ഒന്നാം സ്ഥാനം ലഭിച്ചു. മികച്ച സ്കൂളിന് വെച്ചൂച്ചിറ എണ്ണൂറാം വയല്‍ കൃഷിഭവന്റെ പരിധിയിലുള്ള സിഎംഎസ്എല്പിഎസിന് രണ്ടാം സ്ഥാനവും മികച്ച സ്ഥാപനമേധാവിക്ക് തോന്നല്ലൂര്‍ കൃഷിഭവന്റെ പരിധിയിലുള്ള പൂഴിക്കാട് ഗവണ്മെന്റ് യുപി സ്കൂളിലെ റ്റി.ജി.ഗോപിനാഥന്‍പിള്ളയ്ക്ക് രണ്ടാം സ്ഥാനവും മികച്ച ക്ലസ്റ്ററിന് കോട്ടാങ്ങല്‍ കൃഷിഭവന്റെ പരിധിയിലുള്ള വായ്പൂര് സ്വാശ്രയ കാര്‍ഷിക വികസന സമിതിക്ക് ഒന്നാം സ്ഥാനവും മികച്ച സ്വകാര്യ സ്ഥാപനത്തിന് കല്ലൂപ്പാറ കൃഷിഭവന്റെ പരിധിയിലുള്ള പുതുശേരി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫിന് രണ്ടാം സ്ഥാനവും മികച്ച പൊതുസ്ഥാപനത്തിന് തിരുവ ല്ല കൃഷി ഭവന്റെ പരിധിയിലുള്ള കുറ്റപ്പുഴ മാര്‍ത്തോമ കോളേജിന് രണ്ടാം സ്ഥാനവും മികച്ച മട്ടുപ്പാവ് കൃഷിക്ക് കടപ്ര കൃഷിഭവന്റെ പരിധിയിലുള്ള കുന്നേല്‍ ടോണിവില്ലയില് തോമസ് എബ്രഹാമിന് ഒന്നാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 രൂപ വീതവും സമ്മാനമായി ലഭിക്കും.
(പിഎന്‍പി 2258/18)
- Log in to post comments