Post Category
ഓണം ബോണസ്: തര്‍ക്കം ഒത്തുതീര്‍ന്നു
പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ഈ വര്‍ഷത്തെ ഓണം ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജനയോഗത്തില്‍ ഒത്തുതീര്‍പ്പായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് ലാലു മാത്യു, ഷാജി വേണാട്, യൂണിയന്‍ പ്രതിനിധികളായ കെ.ആര്‍ സുരേന്ദ്രന്‍, പി.എസ്, ശശി, പി.കെ ഗോപി എന്നിവര്‍ അനുരജ്ഞന ചര്‍ച്ചയില്‍ പങ്കെടുത്തു.
(പിഎന്‍പി 2259/18)
date
- Log in to post comments