Post Category
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'പ്രതിഭാ സംഗമം' വിപുലമായി നടത്തും. ജൂൺ 3ന് വൈകീട്ട് 3 മണിക്ക് ചാവക്കാട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച ഗുരുവായൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതത് സ്കൂളുകളിലും മണ്ഡലത്തിനു പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന മണ്ഡലത്തിൽ സ്ഥിരതാമസമുള്ള വിദ്യാർത്ഥികൾ എം.എൽ.എ ഓഫീസിലും മെയ് 29നകം ഫോട്ടോ, മാർക്ക്‌ലിസ്റ്റ് (കോപ്പി) എന്നിവ സമർപ്പിക്കണം.
date
- Log in to post comments