Post Category
ധനസഹായം നൽകും
പ്ലാന്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആധുനിക രീതിയിലുള്ള നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് 50000 രൂപ ധനസഹായം നൽകുന്ന പദ്ധതി വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്നു. പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് തയ്യാറുള്ള കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തോട്ടങ്ങൾ/ ഗ്രാവേഴ്സ് അസോസിയേഷനുകൾ / പ്ലാന്റേഷൻ ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും അയ്യന്തോളിലെ ജില്ല വ്യവസായ കേന്ദ്രം ഓഫീസ്, തൃശ്ശൂർ /മുകുന്ദപുരം /കൊടുങ്ങല്ലൂർ /ചാവക്കാട് /തലപ്പിള്ളി എന്നീ താലൂക്ക് വ്യവസായ ഓഫീസുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് - 0487 2361945, 2360847, 9496248691
date
- Log in to post comments