Skip to main content

അറിയിപ്പുകൾ 

 

അധ്യാപക തസ്തികയില്‍ ഇന്റര്‍വ്യൂ

വെസ്റ്റ്ഹില്ലിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സിൽ ഒഴിവുള്ള താത്കാലിക അധ്യാപക തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 12 ന് രാവിലെ 10.30 നാണ് ഇന്റര്‍വ്യൂ. ബി.എ, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കില്‍ സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൃത്യസമയത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9895500499, 9400006490. 

 

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, ധനുവച്ചപുരം, മാവേലിക്കര, കാര്‍ത്തികപ്പള്ളി, പെരിശ്ശേരി എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിൽ www.ihrd.ac.in ലഭ്യമാണ്.

 

സീറ്റുകള്‍ ഒഴിവ്

നാഷണല്‍  എംപ്ലോയ്‌മെന്റ് സര്‍വ്വീസ്(കേരള) വകുപ്പിന്റെ കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി.ബ്ലോക്കില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി എസ്.ടി യുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി, ടൈപ്പ്‌റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 38 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179. 

 

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 179 ദിവസത്തേക്ക് സെക്യൂരിറ്റിയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിലെ വിമുക്തഭടന്‍ ആയിരിക്കണം. യോഗ്യരായവര്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രിയില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2365367.

date