Skip to main content

അറിയിപ്പുകൾ 

അറബിക് അധ്യാപക ഒഴിവ് 

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയും ഉള്ളവരായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരായിരിക്കണം. നെറ്റ് പാസ്സായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 13 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. 
           
             

അപേക്ഷ ക്ഷണിച്ചു

ലൈസന്‍സ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‌ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്‌ഫോം ആയ 'കൂള്‍' വഴിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം.  www.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2000 രൂപയും 18 ശതാമാനം ജി.എസ്.ടിയുമാണ് കോഴ്‌സ് ഫീസ്. ലോഗോകള്‍, മാഗസിന്‍, ഫോട്ടോബുക്ക്, ഡിജിറ്റല്‍ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിര്‍മ്മിക്കാനും ഡിസൈന്‍ ചെയ്യാനും സ്‌ക്രൈബസ് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ - 0495-2376543, 9496341389.

 

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി എന്ന കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തിയ്യതി ജൂണ്‍ 20. പ്രായപരിധിയില്ല. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484-2971400, 8590605259.

 

രജിസ്ട്രഷൻ ആരംഭിക്കുന്നു

കേന്ദ്രാവിഷ്കൃത പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അസാപ് കേരളയുടെ കോഴിക്കോട് ശാഖയുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിയിലേയ്ക്ക് രജിസ്ട്രഷൻ ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് ടാലി എസെൻഷ്യൽ കോംപ്രെഹെൻസീവ്, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളും 12 വയസ്സ് മുതൽ 18 വരെയുള്ള പെൺകുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കപ്പാസിറ്റി ബിൽഡിംഗ്  എന്നിവയിൽ പരിശീലനവും ആണ് സംഘടിപ്പിക്കുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന പരിപാടിയിൽ ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് വീതമായിരിക്കും ഓരോ കോഴ്സിലേയ്ക്കും പ്രവേശനം നൽകുക. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം  അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ  ജൂൺ 24 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750.

date