Post Category
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർദ്ദിഷ്ട അനുബന്ധങ്ങളും 750 രൂപ (എസ്.സി/എസ്.ടി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം കോളജിൽ ലഭിക്കണം. പ്രോസ്‌പെക്ടസ് www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2234374.
പി.എൻ.എക്‌സ്. 2610/2023
date
- Log in to post comments