Skip to main content

എസ്.സി പ്രൊമോട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/        മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ നിയമനത്തിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും,  പ്രായപരിധി 18-40,  നിയമന കാലാവധി ഒരു വർഷത്തേക്കുമാണ്. അപേക്ഷ    സമർപ്പിക്കേണ്ട അവാസന തീയതി ജൂൺ 20 വൈകിട്ട് 5 മണി.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും

പി.എൻ.എക്‌സ്. 2614/2023

date