Skip to main content

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 202325 എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂൺ 12നു രാവിലെ 10 മുതൽ 12.00 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.

        ഡിഗ്രിക്ക് 50%  മാർക്കും, സി-മാറ്റ് (CMAT) / കെ-മാറ്റ് (K-MAT)/ ക്യാറ്റ് (CAT) യോഗ്യത നേടിയിട്ടുളളവർക്കും, ജൂലൈ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവർക്കും ഈ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി., ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും നിബന്ധനകൾക്ക് വിധേയമായി ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം.  meet.google.com/jyd-xpts-gzt എന്ന ലിങ്ക് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/8281743442, www.kicma.ac.in.

പി.എൻ.എക്‌സ്. 2620/2023

 

date