Skip to main content

മത്സ്യബോര്‍ഡ് ആനുകൂല്യവിതരണം നടത്തി

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമിധി ബോര്‍ഡ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ വ്യാഴാഴ്ച (08/06/2023) വിതരണം ചെയ്തു. വടക്കന്‍ പറവൂര്‍,     എറണാകുളം, ഉദയംപേരൂര്‍(ഉള്‍നാടന്‍) ഫിഷറീസ്ഓഫീസ് പരിധിയിലെ 187 മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബോര്‍ഡ് ചെയര്‍മാന്‍  കൂട്ടായി ബഷീര്‍ ആണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത്. എറണാകുളം ഫിഷറീസ് കോപ്ലക്‌സിലെ അവെയര്‍നെസ് ഹാളിൽ  നടന്ന ചടങ്ങിൽ  മത്സ്യബോര്‍ഡ് അംഗം  കെ. കെ രമേശന്‍ അദ്ധ്യക്ഷനായി . വിവാഹ ധനസഹായം പദ്ധതിയിൽ  168 തൊഴിലാളികള്‍ക്കും മരണാനന്തര ധനസഹായം പദ്ധതിയിൽ   19 തൊഴിലാളികള്‍ക്കും തുക വിതരണം ചെയ്തു. അപകടത്തിൽ  മരണപ്പെട്ട വര്‍ഗ്ഗീസ്, കണ്ണിക്കാട്ട്, ചേപ്പനത്തിന്റെ കുടുംബത്തിന് 10,10,000/- രൂപയുടെ ഇന്‍ഷുറന്‍സ് ധനസഹായവും   നൽകി. എറണാകുളം(മേഖല) മത്സ്യബോര്‍ഡ് ഓഫീസിന് കീഴിൽ  2023 ഏപ്രിൽ , മെയ് മാസങ്ങളിലായി 637 മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികളിൽ  1,13,28,592/- രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. യോഗത്തിൽ  റീജിയിണൽ  എക്‌സിക്യൂട്ടീവ് രമേശ് കെ. ബി സ്വാഗതം പറഞ്ഞു. ബോര്‍ഡിന്റെക്ഷേമ പദ്ധതികളെക്കുറിച്ച് തൃശ്ശൂര്‍ ഉള്‍നാടന്‍ ഫിഷറീസ് ഓഫീസര്‍ സുജിത് വി. വി അവബോധന ക്ലാസ് എടുത്തു.

date