നീന്തൽ പരിശീലനം സമാപിച്ചു
എറണാകുളം ഗവ.ചിൽഡ്രൻസ് ഹോമിലെ മധ്യകാല വേനലവധി പ്രോഗ്രാമിന്റെ ഭാഗമായുള്ള സൗജന്യ നീന്തൽ പരിശീലനം 31-05--2023 ന് പരിസമാപിച്ചു . മധ്യവേനൽ അവധിക്കാല പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്ക് സ്വയം രക്ഷ ഉറപ്പാക്കുക എന്നാ ലക്ഷ്യം മുൻനിർത്തി വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം എസ് 21. ചിൽഡ്രൻസ് ഹോമിലെ 15 കുട്ടികൾക്ക് നീന്തൽ പരിശീലനം 15 ന് കളമശ്ശേരി രാജഗിരി കോളേജിൽ ആരംഭിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി കെ .എസ് ഉദ്ഘാടനം നിർവഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മഞ്ജൂ ആർ നായർ ചടങ്ങിൽ സന്നിഹിതയായിരുന്നു.
കുട്ടികൾക്ക് സൗജന്യമായാണ് നീന്തൽ പരിശീലനം ലഭ്യമായത്. എറണാകുളം CWC ചെയർമാൻ കെ കെ ഷാജു ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഉപാധ്യക്ഷൻ അരുൺകുമാർ, കേരള സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് കോച്ച് ഉണ്ണികൃഷ്ണൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.15 ദിവസം നീണ്ട പരിശീലന പരിപാടി 31- 5 -23 ന് പരിസമാപിച്ചു. പരിശീലനം ലഭിച്ച എല്ലാ കുട്ടികൾക്കും രാജഗിരി കോളേജിന്റെ നീന്തൽ വിഭാഗത്തിൽനിന്നും സർട്ടിഫിക്കറ്റ് വിതര ണം ചെയ്തു.
- Log in to post comments