Skip to main content

എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ 2023-24 പഠനനിലവാരം അദ്ധ്യയനവർഷം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നതിന് 18നും 45 നു മിടയിൽ പ്രായമുള്ള, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിഎഡ് യോഗ്യതയുള്ളതും, മൂന്നുവർഷം പ്രവൃത്തി പരിചയം,സ്ഥാപനത്തിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നതുമായ വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്.  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവൃത്തി സമയം പ്രവർത്തിദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി  8 വരെ / വൈകുന്നേരം 6 മണി 8 വരെ, അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയം. ശമ്പളം  ഒരു മാസം 10000രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ -0484-2428553 0484-2998101, 94953 53572. 

date