Post Category
വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് 2023-24 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ജില്ലയില്‍ താല്‍പര്യമുളള വ്യക്തികള്‍, വിദ്യാദ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂലൈ 31ന് മുമ്പ് വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04994 255234
date
- Log in to post comments