കാവ് സംരക്ഷണത്തിന് ധനസഹായം
ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിന് 2023-24 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുളള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. പദ്ധതിപ്രകാരം മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ജൂലൈ 31ന് മുമ്പായി വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04994-255234
അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കണ വിഭാഗം ഓഫീസിലോ കാസറഗോഡ്, ഹൊസ്ദുര്‍ഗ്ഗ് സാമൂഹ്യ വനല്‍ക്കരണം റെയിഞ്ചുകളിലോ ബന്ധപ്പെടുകണ്. അപേക്ഷ ഫോറം കേരളാ വനം വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്
- Log in to post comments