Skip to main content
ഗവ. വരടിയം യു പി സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ വരുന്നു

ഗവ.വരടിയം യു പി സ്കൂളിന് പുതിയ മുഖം

അന്താരാഷ്ട്ര നിലവാരത്തിൽ മോഡൽ പ്രീ പ്രൈമറി സ്കൂൾ ഒരുക്കി ശ്രദ്ധയാകർഷിച്ച പൊതുവിദ്യാലയമായ ഗവ. വരടിയം യു പി സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ വരുന്നു. പുതിയ കവാടത്തിന്റെയും നടപ്പാതയുടെയും നിർമ്മാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 7.60 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം.

ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് കെ കൃഷ്ണകുമാർപദ്ധതി വിശദീകരണം നടത്തി.

പഠന പഠനേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും സ്കൂൾ ഏറെ മുന്നിലാണ്. സ്കൂളിൽ ഒരുക്കിയ അന്താരാഷ്ട്ര മോഡൽ പ്രീ പ്രൈമറി വിഭാഗം വലിയ അംഗീകാരമാണ് നേടിയത്.

എം എൽ എ യും പഞ്ചായത്ത് സ്കൂൾ അധികൃതരും ചേർന്ന് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. പുതിയ കവാടം മികച്ചതായിരിക്കണമെന്നും സ്കൂളിന്റെ വരുംവികസന പ്രവൃത്തികൾ കൂടി മുന്നിൽ കണ്ടുകൊണ്ട് വലിയ വാഹനങ്ങൾ ഉൾപ്പടെ പ്രവേശിക്കുന്ന തരത്തിൽ നിർമാണം നടത്തണമെന്നും എം എൽ എ നിർദ്ദേശിച്ചു.

പ്രധാനാധ്യാപിക ഇ ആർ സിന്ധു, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എൻകെ രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, വാർഡ് മെമ്പർ സി ബി സജീവൻ, സാജൻ ഇഗ്നേഷ്യസ്, മാതൃസംഗമം കൺവീനർ അഡ്വ. ശുഭ സുമേഷ്, പി കെ കരുണൻ, വി കെ മുകുന്ദൻ, ലീജ, എം വി മിനി, എസ്ആർജി കൺവീനർ ഡോ. പി എം ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

date