Skip to main content

ബിഗ് ഡാഷ് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒരുക്കി ചേലക്കര ഗ്രാമപഞ്ചായത്ത്

ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുക്കി ചേലക്കര ഗ്രാമപഞ്ചായത്ത്. ചേലക്കര ഗ്രാമപഞ്ചായത്ത് റിബൽസ് ക്‌ളബ്ബുമായി സഹകരിച്ചാണ് ബിഗ് ഡാഷ് ടെന്നിസ് ഹാർഡ് ബോൾ ടൂർണമെന്റ് ഒരുക്കുന്നത്.

പുതിയൊരു കായിക സംസ്കാരം ഒരുക്കുന്നതിൽ ഭാഗമായിട്ടാണ് പഞ്ചായത്ത് മുൻകൈയെടുത്ത് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം കെ പദ്മജ അറിയിച്ചു.

ടൂർണമെന്റിൽ പതിനൊന്നോളം ടീമുകൾ മാറ്റുരയ്ക്കും. ജൂൺ 11ന് ഞായറാഴ്ചയാണ് മൽസരം. വിജയികൾക്ക് സമ്മാനമായി ട്രോഫികളും ഒന്നാം സമ്മാനം നേടുന്ന ടീമിന് 15000 രൂപയും, രണ്ടാം സമ്മാനമായി 10000 രൂപയും ലഭിക്കും. മാൻ ഓഫ് ദി മാച്ച്, മികച്ച ബൗളർ, ബാറ്റ്സ്മാൻ എന്നിവർക്കും സമ്മാനങ്ങൾ ഉണ്ടാകും. ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.

 

date