Skip to main content
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെയും കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 8-ന് ലോക സമുദ്ര ദിനത്തിൽ  സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും സമാരംഭിച്ചു .

കേരള സർവ്വകലാശാലയും ഫിഷറീസ് വകുപ്പും ലോക സമുദ്ര ദിനത്തിൽ സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും സമാരംഭിച്ചു.

അഴീക്കോട് : കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെയും കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 8-ന് ലോക സമുദ്ര ദിനത്തിൽ സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും സമാരംഭിച്ചു .

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2023 ജൂൺ 8 ന് രാവിലെ 8 മണിക്ക് കാസർഗോഡ് മടക്കര ബീച്ചിൽ ബഹു. കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു .

തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ കൈപ്പമംഗലം ബഹു എംഎൽഎ ശ്രീ ഇ.ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസർ കുര്യൻ മാത്യു, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, ഡോ.അമിതാബ് ബച്ചൻ ഡോ.സയന,ഡോ. ദീപ, ഡോ.രേവതി എന്നിവർ നേതൃത്വം നൽകി.

പടിഞ്ഞാറ് വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജ്,കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും സർവ്വേയിൽ പങ്കാളികളായി.വിവിധ കോളേജുകളുടെയും പൗരശാസ്ത്രജ്ഞരുടെയും സഹകരണത്തോടെയാണ് കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിൽ പരിപാടി സംഘടിക്കപ്പെട്ടത്.സർവ്വകലാശാല യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് + പദ്ധതിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.യു. എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ അനുസരിച്ചാവും സമുദ്രമാലിന്യ സർവേ നടപ്പിലാക്കുന്നത്.

. വിദഗ്ധരായ ശാസ്ത്രജ്ഞർക്കൊപ്പം തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലന പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.

സമുദ്ര അവശിഷ്ടങ്ങളുടെ തരത്തെക്കുറിച്ചും അവയുടെ ഉറവിടങ്ങളെക്കുറിച്ചും സാധ്യതയുള്ള ലഘൂകരണ തന്ത്രങ്ങളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ പദ്ധതി വഴി ലഭ്യമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, നയ മാറ്റങ്ങൾക്ക് വേണ്ടി വാദിക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാനും കഴിയും. പരിസ്ഥിതി സംരക്ഷണത്തിൽ അഭിനിവേശമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും സംഘടനകളെയും കൈകോർക്കാനും ബീച്ച് ശുചീകരണത്തിൽ സജീവമായി പങ്കെടുക്കാനും കേരള സർവകലാശാല ക്ഷണിക്കുന്നു. ഒരുമിച്ച്, നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്നതിലും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും നമുക്ക് കാര്യമായ മാറ്റം വരുത്താനാകും എന്ന് കോ ഓഡിനേറ്റർ അറിയിച്ചു.

കടലോര ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച വിവിധയിനം മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചു.

date