Skip to main content

നെറ്റ് സീറോ കാർബൺ ശ്രീനാരായണപുരം ഇന്ന്

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് സീറോ കാർബൺ വ്യാപനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "നെറ്റ് സീറോ കാർബൺ ശ്രീനാരായണപുരം " പരിപാടി നാളെ (ജൂൺ ഒമ്പത്) നടക്കും. ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്ററിയത്തിൽ രാവിലെ 10.30ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷനാകും.

ചടങ്ങിൽ വിശിഷ്ടാതിഥിയായ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ മാസ്റ്റർ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്യും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാപഞ്ചായത്ത് അംഗം സുഗത ശശിധരൻ, തൃശൂർ ജോയിന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് അരുൺ രംഗൻ, ജോയിന്റ് പ്രോഗ്രാം ഓഫീസർ എം.കെ ഉഷ, വാഴച്ചാൽ ഡിവിഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ഡേൽറ്റോ എൽ മറോക്കി, എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എ. ബിജു എന്നിവർ മുഖ്യാതിഥികളാകും.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ ജൈവവൈവിധ്യ പരിപാലന പഞ്ചായത്ത് എന്ന നേട്ടത്തിനോടൊപ്പം

സീറോ കാർബൺ വ്യാപനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ ജൈവ കവചം, കണ്ടൽ തീരങ്ങളുടെയും കുളങ്ങളുടെയും നീർച്ചാലുകളുടെയും ആവാസവ്യവസ്ഥ പുനസ്ഥാപനം, പച്ചത്തുരുത്തുകൾ, ഫലവൃക്ഷത്തോട്ടങ്ങൾ, തൈകൾ, ഉല്പാദക നഴ്സറികൾ, വിദ്യാലയങ്ങളിലെ ജൈവവൈവിധ്യ ക്ലബ്ബുകൾ, കാവ് സംരക്ഷണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ വിശകലനവും പരിപാടിയിൽ നടക്കും.

സീറോ കാർബൺ വ്യാപനം എന്ന ലക്ഷ്യത്തിലേക്ക് ഐ.ആർ.ടി.സിയുമായി സഹകരിച്ച് കാർബൺ ഓഡിറ്റും സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി ചേർന്ന് നടപ്പാക്കുന്ന പഞ്ചായത്ത് തല ജൈവവൈവിധ്യ സൂക്ഷ്മ ആസൂത്രണ പദ്ധതിയുടെ അവസാനഘട്ട പ്രഖ്യാപനവും ഉദ്ഘാടന വേദിയിൽ നടക്കും.

അസ്മാബി കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ കെ എച്ച് അമിതാ ബച്ചൻ പദ്ധതി വിശദീകരിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ അയൂബ്, മിനി പ്രദീപ്, പി.എ നൗഷാദ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭന ശാർങധരൻ , മിനി ഷാജി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ ഡി രേണുക, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രഹ്ന പി ആനന്ദ് , മെമ്പർമാരായ സി എസ് സുബീഷ്, ടി എസ് ശീതൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രഘുനാഥ്, സിഡിഎസ് ചെയർ പേഴ്സൺ ആമിന അൻവർ , ബി എം സി ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ് , ഐ ആർ ടി സി ജില്ലാ കോർഡിനേറ്റർ കെ എസ് ഇന്ദ്രജിത്ത്, ബി എം സി കൺവീനർ പി ആർ രതീഷ് തുടങ്ങിയവർ പങ്കെടുക്കും.

date