Skip to main content

പറമ്പിൽ ഗവ. യുപി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ച പറമ്പിൽ ഗവ. യുപി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.

ആയഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളായ പറമ്പിൽ സ്കൂളിന്റെ പുതിയ കെട്ടിടത്തിന് വിവിധ സാങ്കേതിക കാരണങ്ങളിൽ 
നിർമ്മാണം നീണ്ടുപോകുകയായിരുന്നു. കുറ്റ്യാടി എം എൽ എയായശേഷം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ഇടപെടലിലൂടെയാണ് വീണ്ടും പദ്ധതിക്കായി ഭരണാനുമതി ലഭ്യമായത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ കരാർ.  

ശിലാസ്ഥാപന ചടങ്ങിൽ ആയഞ്ചേരി  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി വി കുഞ്ഞിരാമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത,
വൈസ് പ്രസിഡന്റ് പി എം ലീന , 
ആയഞ്ചേരി  പഞ്ചായത്ത് അംഗങ്ങളായ എൻ പി ശ്രീലത, പി രവീന്ദ്രൻ, ലിസ പുനയങ്കോട്ട്, സുധ സുരേഷ്, കെ സജിത്ത്, പ്രവിത അണിയോത്ത്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എഞ്ചിനീയർ സുരഭി, 
വി ടി  ബാലൻ, വി ബാലൻ, സി എച്ച് ഹമീദ്, എം കെ നാണു, പവിത്രൻ കുന്നിൽ, കരീം പിലാക്കി, പി കെ മോളി, പി കെ ഷാഹി, തോന്നൂർ ബിപിഒ ഷാജി തുടങ്ങിയവർ  സംസാരിച്ചു.
പിടിഎ പ്രസിഡന്റ് തയ്യിൽ നൗഷാദ് സ്വാഗതവും പ്രധാന അധ്യാപകൻ നാസർ ആക്കായി നന്ദിയും പറഞ്ഞു.

date