ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക്ക് ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപികമാരെ നിയമിക്കുന്നു. ഹൈസ്‌കൂളിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ബയോളജി, ഫിസിക്‌സ്/ കെമസ്ട്രി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഒരു അധ്യാപിക വീതം അഞ്ചു പേരെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം. ബി.എഡ്. പ്രൈമറി ക്ലാസിലേക്ക് മൂന്നു അധ്യാപികമാരെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ്ടു, ബി.എഡ്/ ടി.ടി.സി. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം അപേക്ഷ ജൂണ്‍ 15 -ന് രാവിലെ 10.30ന് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തണം.
- Log in to post comments