Post Category
മരിച്ച വ്യാപാരി ശ്രീകുമാറിൻരെ കുടുംബത്തിന് ധനസഹായം നൽകി
അമ്പലപ്പുഴയിൽ പലചരക്ക് വ്യാപാരി ശ്രീകുമാർ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹായവുമായി ധനമന്ത്രി. വിഷയത്തിൽ ധനമന്ത്രി ടി എം തോമസ് ഐസക്കിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക്കിൽ നിന്ന് ശ്രീകുമാറിൻറെ ഭാര്യ വിജയലക്ഷ്മി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റി. കളക്ടർ എസ് സുഹാസ് , സ്‌പെഷ്യൽ ഓഫീസർ എൻ പത്മകുമാർ, രാജു അപ്‌സര, ഒ.അഷ്‌റഫ് , സബിൻ രാജ് , ബൈജു, ക്ഷേമനിധി ബോർഡ് സിഒ ബൈജു ബൈജു എന്നിവരും ശ്രീകുമാറിൻരെ മക്കളും ചടങ്ങിൽ പങ്കെടുത്തു.
(പി.എൻ.എ 2336/2018)
date
- Log in to post comments