Skip to main content

ആസ്വാദനക്കുറിപ്പ് മത്സരം

വായനമാസാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ശിശുക്ഷേമ സമിതി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. എല്‍ പി വിഭാഗത്തിന് എസ് പ്രിയയുടെ അമ്മേങ്കുഞ്ഞുണ്ണിം കുഞ്ഞുണ്ണീമമ്മേം, യു പി വിഭാഗത്തിന് ഇ എല്‍ ഷീജയുടെ അമ്മുവിന്റെ സ്വന്തം ഡാര്‍വിന്‍, എച്ച് എസ് വിഭാഗത്തിന് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി, എച്ച് എസ് എസ് വിഭാഗത്തിന് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവയുടെ മൂന്ന് പേജില്‍ കവിയാതെ ആസ്വാധനക്കുറിപ്പ് തയ്യാറാക്കാം. സ്‌കൂളിന്റെ സാക്ഷ്യപത്രത്തോടെ ജൂലൈ 10 നകം അഡ്വ ഡി ഷൈന്‍ദേവ്, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ഉളിയക്കോവില്‍ പി ഒ, കൊല്ലം 691019 എന്ന വിലാസത്തില്‍ ആസ്വാദനക്കുറിപ്പുകള്‍ അയക്കാം. വിജയികള്‍ക്ക് വായന മാസാചരണത്തിന്റെ സമാപനചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. ഫോണ്‍: 9747402111, 9895345389.

date