Post Category
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്/ സബ് എഡിറ്റര്‍ കൂടിക്കാഴ്ച 17 ന്
പ്രിസം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരുടെ കൂടിക്കാഴ്ച ഓഗസ്റ്റ് 17 ന് രാവിലെ പത്ത് മണിക്ക് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടിക്കാഴ്ചക്ക് തെരഞ്ഞെടുത്തവരുടെ പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്.
date
- Log in to post comments