Skip to main content

ജില്ലയില്‍ ഇന്നലെ നാല് ക്യാമ്പുകള്‍ 

കാലാവര്‍ഷക്കെടുതിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചത് നാലെണ്ണം. ഞായറാഴ്ച വരെ ഏഴ് ക്യാമ്പുകളാണ് ഉണ്ടയിരുനത്. മഴയുടെ ശക്തി കുറഞ്ഞ സാചര്യത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കേളകം എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ പിരിച്ചുവിട്ടു.  കൊട്ടിയൂര്‍ വില്ലേജിലെ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. കേളകം ക്യാമ്പിലെ രണ്ട് കുടുംബങ്ങളെ വാടകയ്ക്ക് താമസിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള ക്യാമ്പുകള്‍. നീണ്ടുനോക്കി ഐ ജെ എം എച്ച് എസ് എസില്‍ 133 കുടുംബങ്ങളിലായി 333 പേരാണുള്ളത് (115 പുരുഷന്മാര്‍, 130 സ്ത്രീകള്‍, 50 ആണ്‍കുട്ടികള്‍, 38 പെണ്‍കുട്ടികള്‍), മന്ദംചേരി എസ് എന്‍ എല്‍ പി സ്‌കൂള്‍ 102 കുടുംബങ്ങള്‍ 224 പേര്‍ (88 പുരുഷന്മാര്‍, 89 സ്ത്രീകള്‍, 26 ആണ്‍കുട്ടികള്‍, 21 പെണ്‍കുട്ടികള്‍), കണ്ടപ്പുറം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍ 51 കുടുംബങ്ങള്‍ 204 പേര്‍ (72 പുരുഷന്മാര്‍, 76 സ്ത്രീകള്‍, 35 ആണ്‍കുട്ടികള്‍, 21 പെണ്‍കുട്ടികള്‍), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ 55 കുടുംബങ്ങള്‍ 219 പേര്‍  (82 പുരുഷന്മാര്‍, 82 സ്ത്രീകള്‍, 22 ആണ്‍കുട്ടികള്‍, 33 പെണ്‍കുട്ടികള്‍)

date