Post Category
ദുരിതാശ്വാസ വസ്തുക്കള്‍ 22 വരെ എത്തിക്കാം
പ്രളയ ദുരിതാശ്വാസത്തിനായുള്ള സാധനങ്ങള്‍ ആഗസ്ത് 22 ന് വൈകിട്ട് അഞ്ച് മണി വരെ കണ്ണൂര്‍ കലക്ടറ്റേില്‍ എത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ബെഡ്ഷീറ്റ്, പായ, ബേബിഫുഡ്, പുതിയ വസ്ത്രങ്ങള്‍(ലുങ്കി, തോര്‍ത്ത്, നൈറ്റി, അടിവസ്ത്രങ്ങള്‍) തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് ഇവ വിവിധ ജില്ലകളിലെ ആവശ്യത്തിന്നുസരിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങളടക്കുമുള്ള എല്ലാ സാധനങ്ങളും പുതിയവ ആയിരിക്കണം.
date
- Log in to post comments