Post Category
ഗൃഹപ്രവേശനത്തിനു ലഭിച്ച സമ്മാനങ്ങള്‍ ദുരിതാശ്വാസത്തിന്
സംസ്ഥാനമാകെ പ്രളയം ദുരന്തം വിതച്ച സമയത്ത് നടന്ന ഗൃഹപ്രവേശനത്തിന് സമ്മാനമായി ലഭിച്ച മുഴുവന്‍ സാധനങ്ങളും ദുരിതബാധിതരുടെ കണ്ണീരൊപ്പാനായി നല്കി ഗൃഹനാഥന് മാതൃകയായി. മാവിലായി കീഴറയിലെ കെ കെ മഹേഷാണ് തന്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് സമ്മാനമായി ലഭിച്ച ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും ദുരിതാശ്വാസത്തിനായി സംഭാവന ചെയ്തത്.
date
- Log in to post comments