സാധനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് ജില്ലാ കലക്ടര്‍, ശേഖരണം താല്‍ക്കാലികമായി നിര്‍ത്തി, ഉദാരമനസ്‌കര്‍ക്ക് 9446092092 -ല്‍ ബന്ധപ്പെട്ട് എറണാകുളത്ത് സാധനങ്ങള്‍ നല്‍കാം.
പാലക്കാട് ജില്ല നേരിട്ട ഏറ്റവും വലിയ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ട എല്ലാ സാധന സാമഗ്രികളും എത്തിച്ചു തന്ന ഉദാരമനസ്‌കര്‍ക്ക് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നന്ദി അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനസാമഗികള്‍ കലക്ഷന്‍ സെന്ററുകളില്‍ ഒട്ടേറെ വരുന്നതിനാല്‍ സാധന സാമഗ്രികള്‍ ശേഖരിക്കുന്നത് ഇനിയൊരയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെയ്ക്കുകയാണ്. ആവശ്യമെങ്കില്‍ വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിക്കുന്നു.സാധന സാമഗ്രികള്‍ നല്‍കാന്‍ താല്‍പര്യമുള്ള ഉദാരമനസ്‌കര്‍ക്ക് എറണാകുളം ജില്ലയിലെ കലക്ഷന്‍ സെന്ററുകളില്‍ സാധനസാമഗ്രികള്‍ എത്തിക്കാവുന്നതാണ്. എറണാകുളത്തേക്കുള്ള റോഡ്‌റെയില്‍ മാര്‍ഗ്ഗങ്ങളിലെ തടസങ്ങള്‍ നീക്കിയതിനാല്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ തടസമില്ലായെന്നും അറിയിക്കുന്നു. എറണാകുളം ജില്ലയിലെ കലക്ഷന്‍ സെന്ററുകളില്‍ സാധന സാമഗ്രികള്‍ എത്തിക്കാന്‍ 9446092092( മനോജ്, തഹസില്‍ദാര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments