പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി അയക്കാന്‍ ശുചീകരണ വസ്തുക്കള്‍ വേണം : കളക്ടര്‍
** ഇന്നു ഭക്ഷ്യവസ്തുക്കള്‍ ആവശ്യമില്ല
** ശുചീകരണ വസ്തുക്കള്‍ അടിയന്തരമായി വേണം
** എല്ലാ കളക്ഷന്‍ കേന്ദ്രങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നു
പ്രളബാധിത ജില്ലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്ന ജോലികള്‍ ആരംഭിക്കുകയാണെന്നും ഇതു കണക്കിലെടുത്ത് കൂടുതല്‍ ക്ലീനിങ് സാധനങ്ങള്‍ അവിടേയ്ക്ക് അയക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. ഇക്കാര്യം മുന്‍നിര്‍ത്തി കളക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ ഇന്ന് കഴിയുന്നത്രയും ക്ലീനിങ് സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും ഭക്ഷ്യവസ്തുക്കള്‍ ധാരാളം ശേഖരിച്ചിട്ടുള്ളതിനാല്‍ ഇന്ന് തത്കാലം റെഡി ടു ഈറ്റ് സാധനങ്ങള്‍ ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.
ബിസ്കറ്റ്, ചിപ്സ്, ബ്രെഡ്, ബണ്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വലിയ അളവില്‍ ലഭിച്ചിട്ടുണ്ട്. ഇവ കൃത്യമായി വിവിധ ജില്ലകളിലേക്കു പോകുന്നുമുണ്ട്. എന്നാല്‍ ശുചീകരണ ജോലികള്‍ ആരംഭിച്ച സ്ഥലങ്ങളില്‍ അതിനുവേണ്ട വസ്തുക്കളുടെ വലിയ ആവശ്യമുണ്ട്. ചൂല്, ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള അണുനാശിനികള്‍, ഗ്ലൗസ്, ബൂട്ടുകള്‍, സ്ക്രബറുകള്‍, കൊതുകുതിരി, തീപ്പെട്ടി, വിവിധതരം തുണിത്തരങ്ങള്‍, വിവിധ അളവിലുള്ള ചെരിപ്പുകള്‍ തുടങ്ങിയവ ഈ മേഖലകളിലേക്ക് ആവശ്യമുണ്ട്. ഇത്തരം വസ്തുക്കള്‍ കഴിയുത്രയും കൊണ്ടുവരാന്‍ ശ്രമിക്കണം.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മരുന്നുകളും ആവശ്യമുണ്ട്. കഴിയുന്നത്രയും അവശ്യ മരുന്നുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
(പി.ആര്.പി. 2171/2018)
- Log in to post comments