Skip to main content

കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന പ്രചാരണം തെറ്റ്

 

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനു തുറന്നിട്ടുള്ള കളക്ഷന്‍ സെന്ററുകള്‍ ഇന്ന് (ഓഗസ്റ്റ് 20)നു പ്രവര്‍ത്തിക്കില്ലെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വാസ്തവ വിരുദ്ധമാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. നാലു കളക്ഷന്‍ സെന്ററുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
(പി.ആര്‍.പി. 2172/2018)
 

date