Skip to main content

ചട്ടുകത്തലയന്‍ പാമ്പുകള്‍ അപകടകാരികളല്ല; വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുത്

 

വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ചട്ടുകത്തലയന്‍ പാമ്പുകള്‍ വ്യാപിക്കുന്നെന്നും ഇതു മാരകമാണെന്നുമൊക്കെയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റാണെന്നു ജന്തുശാസ്ത്ര വിദഗ്ധര്‍. ഇത്തരം ജീവികള്‍ നിരുപദ്രവകാരികളും ഒട്ടും വിഷമില്ലാത്തതുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബൈപാലിയം ജനുസില്‍പ്പെട്ട ചട്ടുകത്തലയന്‍ പാമ്പുകളെക്കുറിച്ചാണ് അതിമാരക ജീവികളെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശമെന്ന് കേരള സര്‍വ്വകലാശാലാ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ജി പ്രസാദ് പറഞ്ഞു. മാരകവിഷമുള്ള ജീവികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. മണ്ണിരകളെ ചലനരഹിതമാക്കാന്‍ മാത്രമേ ഇവക്ക് ശേഷിയുള്ളൂ എന്നും ഡോ.പ്രസാദ് പറഞ്ഞു.
(പി.ആര്‍.പി. 2174/2018)

date