Post Category
ദുരിതാശ്വാസ ഏകോപനത്തിന് തിരുവനന്തപുരത്തുനിന്ന് ലെയ്‌സണ്‍ ഓഫിസര്‍മാര്‍
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ പ്രളയക്കെടുതികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍നിന്ന് ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയമിച്ചു. ആകെ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു പുറമേ അവിടുത്തെ ആവശ്യങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതാതു ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, അതതു ജില്ലകളിലെ ആവശ്യങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണു ലെയ്‌സണ്‍ ഓഫിസര്‍മാരുടെ ചുമതലകള്‍.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്കു രണ്ടും ചെങ്ങന്നൂരേയ്ക്കു മൂന്നും ലെയ്‌സണ്‍ ഓഫിസര്‍മാരെയാണു നിയോഗിച്ചിട്ടുള്ളതെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആര്‍.പി. 2175/2018)
date
- Log in to post comments