Skip to main content

ഓണാഘോഷത്തിന് സ്വരൂപിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ഓണാഘോഷത്തിന് സ്വരൂപിച്ച  പണം ദുരിതാശ്വാസത്തിന് നല്‍കി സുമനസ്സുകള്‍. മഞ്ചേരി ചിന്‍മയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക് പുതപ്പും തോര്‍ത്തും നല്‍കി. ക്യാംപിലേക്ക് സഹായം ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കളകറ്ററുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ട വിദ്യാര്‍ഥികള്‍ ഓണക്കോടി വാങ്ങുന്നതിനും സ്‌കുളിലെ ആഘോഷത്തിനുമായി കരുതിയ പണം ഉപയോഗിച്ചാണ് 200 പുതപ്പും 320 തോര്‍ത്തും വാങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെഎച്ച് ഉഷ പ്രഭ, അധ്യാപികമാരായ വിനീത പി. ദീപ കെ, അനൂപ ജ്യോതി ,കമ്മിറ്റി അംഗങ്ങളായ ജയരാജ്, നിഷാന്ത്, ബിജു എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്റ്റര്‍ അമിത് മീണയെ ഏല്‍പിച്ചു.
മലപ്പുറം കലക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തുവാനായി ജീവനക്കാരില്‍ നിന്നും സ്വരൂപിച്ച അന്‍പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.

 

date