Post Category
യു. എ. ഇയില്‍ നിന്ന് 700 കോടിയുടെ സഹായ വാഗ്ദാനം
യു. എ. ഇയില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു. എ. ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും കിരീടാവകാശിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ ഈ വിവരം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മലയാളി വ്യവസായിയായ യൂസഫലി പെരുന്നാള്‍ ആശംസ അറിയിക്കാന്‍ ഷേക്കിനെ നേരില്‍ കണ്ടപ്പോഴാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്. ഈ ഘട്ടത്തില്‍ മലയാളികള്‍ക്കും നാടിനും വേണ്ടി അദ്ദേഹത്തോടും യു. എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനോടും പ്രസിഡന്റ് ഷേക്ക് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനോടും കൃതജ്ഞത അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
![]()
date
- Log in to post comments