Post Category
ടീം ടാക്സസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്കി
ജില്ലയിലെ സ്റ്റേറ്റ് ജി.എസ്.ടി വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ ടീം ടാക്സസ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അമിത് മീണക്ക് തുക കൈമാറി.
സംഘടനയുടെ രക്ഷാധികാരിയും ഡെപ്യൂട്ടി കമ്മീഷണറുമായ കെ. സുനില്‍കുമാര്‍, ചെയര്മാന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അബ്ദുല്‍ ലത്തീഫ്, ജനറല്‍ കണ്‍വീനര്‍ പി.പി. സുബ്രഹ്മണ്യന്, ട്രഷറര്‍ മുഹമ്മദലി ടി എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.
date
- Log in to post comments