Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

 

നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും, ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 
അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2448803

date