Skip to main content

ഓണസദ്യയും പുതുവസ്ത്രങ്ങളും വേണ്ട; ശിശുഭവനിലെ  കുട്ടികള്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

    കണിച്ചാര്‍ ജീസസ് ശിശുഭവനില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് പുതുവസ്ത്രങ്ങള്‍ക്കും ഓണസദ്യയ്ക്കും വേണ്ടി സ്വരൂപിച്ച 35,000 രൂപ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തുക കണ്ണൂര്‍ എ ഡി എം ഇ മുഹമ്മദ് യൂസഫിന് ശിശുഭവനിലെ കുട്ടികള്‍ കൈമാറി. ശിശുഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ വിമല, ഷൈജു, സുരേഷ്, ഫിലോമിന, ചൈല്‍ഡ് ലൈന്‍ റസ്‌ക്യൂ ഓഫീസര്‍മാരായ ഹരികുമാര്‍, ലായല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

date