Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനകള്‍ ഒഴുകുന്നു

    ചരിത്രത്തിലെങ്ങുമില്ലാത്ത വിധം കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ ജില്ലയിലെ ജനങ്ങളില്‍ നിന്നുള്ള നിര്‍ലോഭമായ സഹായങ്ങള്‍ തുടരുന്നു. മുന്‍ ദിവസങ്ങളിലെ പോലെ ഇന്നലെയും ഒട്ടേറെ വ്യക്തികളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുമായി കലക്ടറേറ്റിലെത്തി. 
    ഐ സി ഐ സി ഐ ബാങ്ക് 10 ലക്ഷം രൂപയും കൊളച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയും നല്‍കി. അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് കണ്ണൂര്‍ ജില്ലാ ഘടകം രണ്ടു ലക്ഷം രൂപ എ ഡി എം ഇ മുഹമ്മദ് യൂസഫിന് കൈമാറി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കലക്ടറേറ്റില്‍ നല്‍കി. 
    ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ധാരാളമായി കലക്ടറേറ്റിലേക്ക് എത്തുന്നുണ്ട്. ജില്ലയിലെ ആവശ്യം കഴിഞ്ഞുള്ള സാധനങ്ങള്‍ ദുരിതം ബാധിച്ച മറ്റു ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലേക്കായി ഇന്നലെ 11 ലോഡ് സാധനങ്ങളാണ് കണ്ണൂരില്‍ നിന്നും അയച്ചത്. ഇന്ന് (ആഗസ്റ്റ് 22) വൈകീട്ട് അഞ്ചു മണി വരെ ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ എത്തിക്കാം. 
 

date