വെള്ളം കയറിയ വീടുകളില്‍ കയറുമ്പോള്‍ ജാഗ്രത പാലിക്കണം
കാലവര്‍ഷക്കെടുതിയോടനുബന്ധിച്ചുണ്ടായ വെള്ളക്കെട്ടിന് ശേഷം തിരികെ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലൈസന്‍സുള്ള ഇലക്ട്രീഷ്യന്റെ സേവനം തേടാവുന്നതാണ്. വെള്ളക്കെട്ടുണ്ടായ വീടുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അഞ്ച് കെ വി ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മറിന്റെ ഇന്‍സുലേഷന്‍ വാല്യു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം എല്‍ ടി വൈന്റിങില്‍ സപ്ലൈ കൊടുത്തോ മറ്റ് രീതിയിലോ ചൂടാക്കി ഇന്‍സുലേഷന്‍ വാല്യു സുരക്ഷിതമായ നിലയിലേക്ക് കൊണ്ടുവരേണ്ടതാണ്, ജനറേറ്ററില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അതിന്റെ ആള്‍ട്ടര്‍നേറ്റര്‍ ഭാഗത്തിന്റെ ഇന്‍സുലേഷന്‍ വാല്യു 500 വാള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ച് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുക. ജനറേറ്ററിന്റെ എഞ്ചിനില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ കേടുപാടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പ്രവര്‍ത്തിപ്പിക്കുക. ജനറേറ്റര്‍ സ്ഥാപിച്ച സ്ഥലത്ത് നിന്ന് ഇളകിമാറിയിട്ടുണ്ടെങ്കില്‍ അതാത് കമ്പനിയുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പുവരുത്തണം, വൈദ്യുത പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ചെളിയോ നനവോ ഇല്ലാത്ത വിധം പാനലുകള്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്, പാനലസുകളിലെ എസിബി, എംസിസിബി എന്നിവയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ കഴിയാത്ത പക്ഷം അവ മാറ്റി സ്ഥാപിക്കുക, എല്‍ ടി കേബിളുകള്‍ 500 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും എച്ച് ടി കേബിളുകള്‍ 5000 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും ഇന്‍സുലേഷന്‍ വാല്യു പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുക, ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പായി കൃത്യമായ റേറ്റിങ്ങിലുള്ള ഫ്യൂസ് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തുക, വീടുകളിലേയും സ്ഥാപനങ്ങളിലേയും താത്കാലിക വയറിങിലേക്കുള്ള വൈദ്യുതബന്ധം പൂര്‍ണമായും വിഛേദിച്ചതിന് ശേഷം മാത്രമേ മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുള്ളു, സുരക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജെസിബി പോലുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴോ മഴവെള്ളപ്പാച്ചിലിലോ എര്‍ത്തിംഗിന് സംവിധാനത്തിന് കേടുപറ്റാന്‍ സാധ്യതയുള്ളതിനാല്‍ എര്‍ത്ത് ഇലക്ട്രോഡിന്റെ സ്ഥിതി പരിശോധിച്ച് എര്‍ത്ത് കമ്പി അതിലേക്ക് കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, എര്‍ത്ത് കമ്പിയില്‍ പൊട്ടലുകളില്ലെന്നും കേബിളുകളില്‍ കേടുപാടുകളില്ലെന്നും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്, വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വയറിംഗിന്റെ ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് പരിശോധിക്കേണ്ടതാണ്, സബ് പാനല്‍/ഡിബി എന്നിവ ഓഫ് ചെയ്തതിന് ശേഷം മാത്രമേ മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുള്ളു. ഇതിന് ശേഷം ഡി.ബിയിലെ ഇഎല്‍സിബി ഓണ്‍ ചെയ്ത് ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തേണ്ടതാണ്, ഇ എല്‍ സി ബി പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ ഓരോരോ എം സി ബികളായി ഓണ്‍ ചെയ്യാവുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.
- Log in to post comments