Post Category
കാലവര്‍ഷക്കെടുതി: 23 ന് യോഗം
ജില്ലയിലെ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ 23 ന് എം എല്‍ എ മാര്‍, എം പി മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. ജില്ലാ ആസൂത്രണ സമിതി കോംപ്ലക്‌സിന്റെ നാലാം നിലയിലെ ഹാളില്‍ പകല്‍ രണ്ട് മണിക്കാണ് യോഗം.
മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ എന്നിവരുടെ യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോംപ്ലക്‌സിന്റെ അഞ്ചാംനിലയിലെ ഹാളില്‍ ചേരും.
date
- Log in to post comments